ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും ബസ് യാത്രാ നിരക്കുകൾ മാറുന്നു. പുതിയ നിരക്കുകൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ബസ് ഐറാനും ഗോ അഹെഡ് അയർലന്റ് സർവ്വീസും അറിയിച്ചു. പുതിയ ലീപ് സോണൽ നിരക്ക് ഘടനയുടെ ഭാഗമായിട്ടാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്.
തിങ്കളാഴ്ച മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ചില യാത്രാ സർവീസുകളുടെ നിരക്ക് കുറയ്ക്കുകയും മറ്റ് ചിലത് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ചില സർവ്വീസുകളുടെ നിരക്ക് അതേപടി തുടരും. ഡബ്ലിനിൽ നിന്നും കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് വർദ്ധനവുള്ളത് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ പുതിയ നിരക്ക് ഇവിടങ്ങളിലേക്കുള്ള യാത്രികരെ ബാധിക്കും.
കഴിഞ്ഞ ഏപ്രിലിൽ റെയിൽ സർവ്വീസുകളിലും നിരക്ക് വർദ്ധനയുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ബസ് ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിരിക്കുന്നത്.