ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. 80 കാരനായ ഫ്രാങ്ക് ഡാലിയാണ് മരിച്ചത്. വ്യാഴാഴ്ച ഡബ്ലിനിലെ നോർത്ത് ഏൾ സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്.
ഇസ്റ്റ് വാൾ സ്വദേശിയാണ് ഡാലി. നഗരത്തിലൂടെ നടന്ന് നീങ്ങുകയായിരുന്നു ഡാലി. ഇതിനിടെ ബസ് ഐറാന്റെ ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

