ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളയുന്നതിനായുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. നിയമനിർമ്മാണത്തിന് ഒരു വർഷം വരെ വേണ്ടിവന്നേക്കാമെന്ന് നേരത്തെ ഗതാഗതമന്ത്രി ഡാരാഗ് ഒ ബ്രയൻ പറഞ്ഞിരുന്നു.
നിലവിൽ 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിലെ പരിധി. എന്നാൽ ഈ പരിധി വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസ്സമാണ്. ഇക്കാരണത്താലാണ് പരിധി എടുത്തുകളയുന്നത്. ഇതുവഴി വിമാനത്താവളത്തിന്റെ വികസനവും ലക്ഷ്യമിടുന്നു.
Discussion about this post

