ലിമെറിക്ക്: ലിമെറിക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാളെ വിട്ടയച്ച് പോലീസ്. 30 വയസ്സുള്ള സ്ത്രീയെ ആണ് വിട്ടയച്ചത്. ഇവരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത 40 കാരനെ ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച ബ്രൂറിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ലക്ഷം യൂറോ വിലവരുന്ന കൊക്കെയ്ൻ ഉൾപ്പെടെ 3,10,000 ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. വിട്ടയച്ച സ്ത്രീയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

