ശ്രീനഗർ : പാകിസ്ഥാൻ ഐഎസ്ഐയുടെ ചാരനായി പ്രവർത്തിച്ച 15 കാരൻ അറസ്റ്റിൽ . ജമ്മു സാംബയിൽ നിന്നുള്ള കുട്ടിയെയാണ് പത്താൻകോട്ട് പോലീസ് അറസ്റ്റ് ചെയ്തത് . ഒരു വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ ഐഎസ്ഐയുമായി സെൻസിറ്റീവ് വീഡിയോകളും വിവരങ്ങളും 15 കാരൻ പങ്ക് വച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പിതാവിന്റെ മരണശേഷം, സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തിന്റെ അവസ്ഥ ഐ എസ് ഐ മുതലെടുത്തതാകാമെന്നാണ് റിപ്പോർട്ട് . വാഗ്ദാനങ്ങൾ ലഭിച്ച കുട്ടി തന്റെ പ്രവൃത്തികളുടെ ഗൗരവം മനസ്സിലാക്കാതെ രഹസ്യ ദൃശ്യങ്ങളും വിശദാംശങ്ങളും പങ്ക് വയ്ക്കുകയായിരുന്നുവെന്ന് . പത്താൻകോട്ട് എസ്എസ്പി ദൽജീന്ദർ സിംഗ് ധില്ലൺ പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി ഈ പ്രവൃത്തി തുടരുന്നുണ്ടായിരുന്നുവെന്നും ദൽജീന്ദർ സിംഗ് ധില്ലൺ പറഞ്ഞു.
ഇന്ത്യയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്ന പാകിസ്ഥാൻ ഐഎസ്ഐയുടെ പുതിയ പദ്ധതിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളെ ഐഎസ്ഐ ചാരന്മാരായി പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് വളർത്താനുള്ള സാധ്യത വർദ്ധിച്ചുവരുന്നതായി പോലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്

