ഡബ്ലിൻ: സെലൻസ്കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ പറന്ന സംഭവത്തിൽ റഷ്യയുടെ വാദം തള്ളി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അദ്ദേഹത്തിന്റെ വാദങ്ങൾ ലളിതമായി കാണാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ അംബാസിഡർ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സ്വന്തം സർക്കാരിന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ അത്ര ലളിതമായി കാണാൻ കഴിയില്ല. 2022 ൽ യുക്രെയിനിൽ അധിനിവേശം നടന്നില്ല എന്ന് ഉറപ്പ് നൽകിയ അതേ അംബാസിഡറാണ് ഇപ്പോഴും ഉള്ളത്. ആകസ്മികമായ സംഭവങ്ങൾ ഉണ്ടാകാം. എന്നാൽ ഇപ്പോഴുണ്ടായത് അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

