ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ എത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ. റഷ്യ ഉയർത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണ് ഡ്രോണുകൾ എന്ന് ആന്റോണിയോ പറഞ്ഞു. സുരക്ഷാ കാര്യത്തിൽ അയർലൻഡിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയുടെ കാര്യത്തിൽ അയർലൻഡിനെ തങ്ങൾക്ക് വിശ്വാസമുണ്ട്. അടുത്ത വർഷം ഡബ്ലിനിൽ എത്തുന്ന യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് അയർലൻഡ് മതിയായ സുരക്ഷ നൽകും എന്നതിൽ യാതൊരു സംശയവും ഇല്ല. സെലൻസ്കിയുടെ സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവം റഷ്യ ഉയർത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണെന്നും കോസ്റ്റ കൂട്ടിച്ചേർത്തു.
Discussion about this post

