മയോ: കൗണ്ടി മയോയിലെ രണ്ട് ബീച്ചുകളിൽ നീന്തരുതെന്ന് മുന്നറിയിപ്പ്. മുൾറാനിക്ക്, ഗോൾഡൻ സ്ട്രാൻഡ് എന്നിവിടങ്ങളിൽ നീന്തരുതെന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മയോ കൗണ്ടി കൗൺസിൽ അധികൃതരാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകി കടലിൽ പതിച്ചിട്ടുണ്ട്. ഇതിൽ ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെ ഉണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. അതുകൊണ്ട് തന്നെ ബീച്ചിലെ വെള്ളത്തിന്റെ സുരക്ഷ പരിശോധനയിലൂടെ ബോധ്യപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കനത്ത മഴയ്ക്ക് ശേഷം രണ്ട് ദിവസത്തേക്ക് നീന്തുന്നതും മറ്റ് വിനോദങ്ങളും ഒഴിവാക്കണം എന്നും അധികൃതർ നിർദ്ദേശിക്കുന്നു.

