ഡബ്ലിൻ: പുതുവർഷം എന്നാൽ ഏവർക്കും ജീവിതത്തിന്റെ പുതിയ തുടക്കം കൂടിയാണ്. ചില ശീലങ്ങൾ ഒഴിവാക്കിയും മറ്റ് ശീലങ്ങളെ കൂടെ കൂട്ടിയുമാണ് പലരുടെയും ജനുവരി 1 ആരംഭിക്കാറുള്ളത്. ദുശ്ശീലങ്ങളാണ് പ്രധാനമായും നാം ഇത്തരത്തിൽ ഒഴിവാക്കാറുള്ളത്. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ഏവരുടെയും ലക്ഷ്യം. എന്നാൽ ഇതിലൂടെ വൻ സാമ്പത്തിക നേട്ടവും കൈവരിക്കാൻ കഴിയുമെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്.
ഒരു ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്നവർക്ക് ഈ ശീലം ഒഴിവാക്കുന്നതിലൂടെ പ്രതിമാസം 575.36 യൂറോ ലാഭിക്കാൻ കഴിയുമെന്നാണ് സിഎസ്ഒ പറയുന്നത്. ഇങ്ങനെ ഒരു വർഷം 6,700 യൂറോ പോക്കറ്റിലാക്കാം. ഇനി ആഴ്ചയിൽ നാല് പൈന്റ് മദ്യം വാങ്ങുന്നവർക്ക് ഈ ശീലം ഒഴിവാക്കിയാൽ ഏകദേശം 95 യൂറോ ലാഭിക്കാൻ കഴിയും.

