ഗാൽവെ: നവജാത ശിശുക്കളുടെ അവശിഷ്ടങ്ങൾക്കായി തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നടത്തിയ പരിശോധനയിൽ നിരാശ. ആഴ്ചകൾ നീണ്ട പരിശോധനകൾക്കിടയിൽ ഒരിക്കൽ പോലും നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രദേശത്തെ പ്രാരംഭ ഖനനമാണ് ഇതുവരെ നടന്നുവന്നിരുന്നത്.
ആറ് ആഴ്ച മുൻപായിരുന്നു ഇവിടെ അധികൃതർ പരിശോധന ആരംഭിച്ചത്. എന്നാൽ ഇതുവരെ മനുഷ്യന്റേത് എന്ന നിലയിൽ ഒരു പല്ല് മാത്രമാണ് ലഭിച്ചത്. അതും മുതിർന്ന വ്യക്തിയുടേത് ആണെന്ന് തുവാം ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് ഓതറൈസ്ഡ് ഇന്റർവെൻഷൻ വ്യക്തമാക്കി.
പരിശോധനയിൽ മൃഗങ്ങളുടെ അസ്ഥികൾ കണ്ടെടുത്തു. ഇതിന് പുറമേ ഷൂസുകൾ, ഗ്ലാസുകൾ, കണ്ണടകൾ എന്നിവയും കണ്ടെത്തി. ഇതിന്റെയെല്ലാം ചിത്രങ്ങൾ എടുക്കുകയും വിശദമായ പരിശോധനകൾക്കായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

