ഡബ്ലിൻ: പൈന്റുകളുടെ വില വർധിപ്പിച്ച് ഡിയാജിയോ. അടുത്ത മാസം മുതലാണ് വിലവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ട് മുതൽ പുതിയ വിലകൾ നിലവിൽ വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഡിയാജിയോയുടെ ഡ്രാഫ്റ്റ് ഉൽപ്പന്നങ്ങളുടെ വില പൈന്റിന് ഏഴ് സെന്റ് കൂടിയാണ് വർധിപ്പിക്കുന്നത്. വാറ്റ് ഒഴികെയാണ് ഇത്. അവരുടെ നോൺ-ആൽക്കഹോൾ ഉൽപ്പന്നമായ ഗിന്നസ് 0.0 ന്റെ വില 10 സെന്റ് വർധിക്കും. പുതിയ വിലവർധനവ് നിലവിൽ വരുമ്പോൾ പൈന്റിന് 6 യൂറോയിലധികമായി നൽകേണ്ടിവരും. ഡബ്ലിനിലെ പബ്ബുകളിൽ 7 യൂറോയിലധികം പൈന്റിന് നൽകണം. മൂന്ന് വർഷത്തിനിടെ ഡിയാജിയോയിൽ അഞ്ചാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്.
Discussion about this post

