ഡബ്ലിൻ: നിലവിലെ ഇന്ധന എക്സൈസ് നികുതിയിലേർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ തുടരണോയെന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ. അടുത്ത മാസത്തോടെ ഇളവുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും തുടരണോയെന്ന കാര്യം പരിശോധിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ധന വിലയുടെ നികുതിയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.
പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിലാണ് ഇളവ്. ജൂലൈ അവസാനം വരെയാണ് ഇളവുകളുടെ കാലാവധി. പെട്രോളിനും ഡീസലിനും 10 സെന്റ് വീതമാണ് എക്സൈസ് നികുതി ഇളവായി പ്രഖ്യാപിച്ചത്. വാറ്റുൾപ്പെടെ ആകെ 27 സെന്റിന്റെ കുറവാണ് ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുക.
Discussion about this post

