ഡബ്ലിൻ: അയർലൻഡിൽ റോഡ് അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ ഗ്രൂപ്പ്. മരണം സംബന്ധിച്ച കണക്കുകൾ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പാർക് (പിഎആർസി) ഗ്രൂപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം വളരെ കൂടുതലാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർക് ആശങ്ക പ്രകടമാക്കിയത്.
ഈ വർഷം ഇതുവരെ 158 പേർക്ക് റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമായി. എന്നാൽ കഴിഞ്ഞ വർഷം ഇത് 149 ആയിരുന്നു. ഈ വർഷം കഴിയാൻ ഒന്നര മാസം ശേഷിക്കേ 9 പേരുടെ മരണം അധികമായി രേഖപ്പെടുത്തി. വകതിരിവോടെ റോഡ് ഉപയോഗിക്കണം, ഉത്തരവാദിത്വം വേണം, ശ്രദ്ധ വേണമെന്നും പാർക് കൂട്ടിച്ചേർത്തു.
Discussion about this post

