ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബേക്കറി അടച്ച് പൂട്ടുന്നു. മോവില്ലിലെ ഡാനിയേൽ ഡോഹെർട്ടി ബേക്കറിയാണ് അടച്ച് പൂട്ടുന്നത്. കഴിഞ്ഞ 145 വർഷമായി ഡൊണഗലിന്റെ ഹൃദയഭാഗത്ത് ബേക്കറി പ്രവർത്തിക്കുന്നു.
ഈ മാസം 31 വരെ മാത്രമേ ബേക്കറി പ്രവർത്തിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ജീവനക്കാരെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. 30 ജോലിക്കാരാണ് നിലവിൽ ബേക്കറിയിൽ ജോലി ചെയ്യുന്നത്. ഇവർക്ക് തൊഴിൽ നഷ്ടമാകും.
Discussion about this post

