ഡബ്ലിൻ: ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയ്ക്കെതിരെ മാധ്യമപ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി. ഡിഎഎ മാധ്യമപ്രവർത്തകനോട് ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. മാർച്ച് 12 ന് ആയിരുന്നു ഇതിന് ആസ്പദമായ സംഭവം നടന്നത്.
മാർച്ച് 12 ന് ഡബ്ലിൻ വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ടെർമിനൽ 2 ഒഴിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾ ഫെലിം മക്അലീർ എന്ന മാധ്യമ പ്രവർത്തകൻ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മാധ്യമപ്രവർത്തകൻ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ഡിഎഎ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് നിയമ നടപടികൾ ആരംഭിച്ചത്.
Discussion about this post

