ഡബ്ലിൻ: ക്രൊയേഷ്യൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. 31 വയസ്സുള്ള ജോസിപ് സ്ട്രോക്കിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികൾക്ക് ശിക്ഷവിധിച്ചിരിക്കുന്നത്. 44 വയസ്സുള്ള മാർക്ക് ലീ, 19 വയസ്സുള്ള ആന്റണി ഡെലപ്പീ എന്നിവരാണ് കേസിലെ പ്രതികൾ.
കേസിലെ മൂന്നാമത്തെ പ്രതിയായ 21 വയസ്സുള്ള കോണർ റാഫെർട്ടിയെ കോടതി വെറുതെ വിട്ടു. അതേസമയംജോസിപിന്റെ സുഹൃത്തായ 29 കാരനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലും പ്രതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. 2024 മാർച്ചിൽ ആയിരുന്നു പ്രതികൾ ചേർന്ന് ജോസിപിനെ കൊലപ്പെടുത്തിയത്.
Discussion about this post

