ഡബ്ലിൻ: റിക്ഷകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഡബ്ലിൻ സിറ്റി കൗൺസിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം വൻ ദുരന്തത്തിന് ആയിരിക്കും നഗരം സാക്ഷിയാകുക എന്നും കൗൺസിൽ പ്രതികരിച്ചു.
ഫിൻ ഗെയ്ൽ കൗൺസിലർ ഡാനി ബൈറനും മുൻ ലോർഡ് മേയർ റേ മക്ആഡവും റിക്ഷകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് വിഷയം കൗൺസിലിൽ ചർച്ചയായത്. കഴിഞ്ഞ മാസം റിക്ഷ അപകടത്തിൽ രണ്ട് കുട്ടികളുടെ അമ്മയ്ക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം.
Discussion about this post

