ഡബ്ലിൻ: തൊഴിലാളികളുടെ കുറഞ്ഞ വേതനം വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി സൈമൺ ഹാരിസ്. ബജറ്റ് അവതരണ വേളയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മെട്രോ ലിങ്ക് പദ്ധതിയ്ക്കായി 6 ബില്യൺ യൂറോ അനുവദിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
മണിക്കൂറിൽ 14.94 യൂറോ എന്ന നിലയിലേക്കാണ് വേതനം ഉയർത്തിയത്. ഇത് തൊഴിലാളികളെ സംബന്ധിച്ച് ഏറെ നിർണായകമായ പ്രഖ്യാപനമാണ്. സിഗരറ്റിന്റെ എക്സൈസ് തീരുവ 1 യൂറോ വർധിപ്പിച്ചു. 2030 വരെയാണ് മെട്രോ ലിങ്ക് പദ്ധതിയ്ക്കായി ആറ് ബില്യൺ യൂറോ അനുവദിച്ചത്. ഉയർന്ന ആദായ നികുതി പരിധി വർധിപ്പിച്ചു. 46,500 യൂറോ എന്നതാണ് ആദായ നികുതി പരിധി.
Discussion about this post

