ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവേക്ക് അയർലൻഡ് 2026 യുവജന കൺവെൻഷൻ ഈ മാസം. പരിപാടിയ്ക്ക് ഒക്ടോബർ 24 ന് തുടക്കമാകും. 26 വരെയാണ് പരിപാടി. ഡബ്ലിൻ സിറ്റി യൂമിവേഴ്സിറ്റി ഓഡിറ്റോറിയത്തിലാണ് പരിപടി നടക്കുന്നത്. എല്ലാ വർഷവും സിറോ മലബാർ സഭ യുവജനങ്ങൾക്കായി പരിപാടി സംഘടിപ്പിക്കാറുണ്ട്.
കഴിഞ്ഞ വർഷം സെന്റ് പാട്രിക് ഹാളിൽ ആയിരുന്നു പരിപാടി. ഇതിൽ 350 ഓളം യുവജനങ്ങൾ പങ്കെടുത്തിരുന്നു. ആത്മീയ വളർച്ചയ്ക്കും വിശ്വാസ ജീവിതത്തിലെ ആഴത്തിലുള്ള അനുഭവങ്ങൾക്കും യുവജനങ്ങൾക്കുള്ള വേദിയാകുകയാണ് അവേക്ക് അയർലൻഡ്. ഡബ്ലിൻ അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് ഡോൺാൽ റോച്ചിന്റെ പ്രത്യേക സന്ദർശനവും ഈ വർഷത്തെ അവേക്ക് സംഗമത്തിൽ ഉണ്ടാകും.

