ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലയളവ് എട്ട് വർഷമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ കൂടുതൽ ഉദാരമാക്കാൻ സർക്കാർ. ഇക്കാര്യം പരിഗണിക്കുമെന്ന് നിയമമന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കി. ഇന്ത്യക്കാരുൾപ്പെടെ ഐറിഷ് പൗരത്വം ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇത്.
കഴിഞ്ഞ ദിവസം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. ഹാലോവീൻ ആഘോഷങ്ങൾക്ക് മുന്നോടിയായി പടക്കങ്ങളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവധി അഞ്ച് വർഷമായി തന്നെ നിലനിർത്തണമെന്ന് മന്ത്രിയോട് വിദേശ പൗരന്മാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്.

