ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൽ കിനഹാനെ കോടതിയിൽ ഹാജരാക്കി. വീഡിയോ ലിങ്ക് വഴി വെർച്വൽ ആയിട്ടായിരുന്നു ഇന്നലെ കിനഹാനെ കോടതിയിൽ ഹാജരാക്കിയത്. സുരക്ഷയെ കരുതി ആയിരുന്നു കിനഹാനെ നേരിട്ട് എത്തിക്കാതിരുന്നത്.
പോർട്ട്ലോയിസ് ജയിലിലാണ് കിനഹാൻ ഉള്ളത്. ഇവിടെ നിന്നുമാണ് വെർച്വലായി കോടതിയിൽ ഹാജരാക്കിയത്. ജയിലിൽ നിന്നും വീഡിയോ ലിങ്ക് വഴി പ്രത്യേക ക്രിമിനൽ കോടതിയിൽ ആയിരുന്നു കിനഹാനെ ഹാജരാക്കിയത്. ചാര നിറത്തിലുള്ള സ്യൂട്ടും കണ്ണടയും ആയിരുന്നു ധരിച്ചത്. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ ആയിരുന്നു കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാസം 9 നാണ് ദുബായിൽ അറസ്റ്റിലായ കിനഹാനെ പ്രത്യേക വിമാനത്തിൽ അയർലൻഡിൽ എത്തിച്ചത്.

