ഡബ്ലിൻ: ഓൾ അയർലൻഡ് ഷൈൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സീസൺ 2 ൽ ജേതാക്കളായി കോർക്ക് ലയൺസ് വോളിബോൾ ക്ലബ്ബ്. കെവിസി ഡബ്ലിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കോർക്ക് ലയൺസിന്റെ വിജയം. ടൂർണമെന്റിലെ മുൻ ചാമ്പ്യൻമാർ കൂടിയാണ് കെവിസി ഡബ്ലിൻ.
ടൈലെക്സിന്റെ 1001 യൂറോയും എവറോളിംഗ് ട്രോഫിയും ആയിരുന്നു ജേതാക്കൾക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ കെവിസി ഡബ്ലിന് 751 യൂറോയും ട്രോഫിയും സമ്മാനമായി നൽകി. 501 യൂറോയും ട്രോഫിയും ആയിരുന്നു മൂന്നാംസ്ഥാനക്കാരായ വോളിഗാർഡ് വോളിബോൾ ക്ലബ്ബിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 12 ടീമുകൾ ആയിരുന്നു ഏറ്റുമുട്ടിയത്. കോർക്ക് ലയൺസിന്റെ ബിബിൻ മികച്ച പ്ലേയർ ആയപ്പോൾ കോർക്ക് ലയൺസിന്റെ സാം മികച്ച സെറ്ററായി. വോളിഗാർഡിന്റെ ജൂലിയൻ ആണ് മികച്ച അറ്റാക്കർ.

