ഡബ്ലിൻ: കോടതിയലക്ഷ്യ കുറ്റത്തിൽ നിന്നും മോചനം തേടിയില്ലെങ്കിൽ എനോക്ക് ബർക്കിന് ക്രിസ്തുമസിനും ജയിലിൽ തുടരേണ്ടിവരുമെന്ന് ഹൈക്കോടതി. എനോക്കിനെ ഇന്ന് ഹാജരാക്കിയ വേളയിൽ ആയിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അദ്ദേഹം മൗണ്ട് ജോയി ജയിലിൽ തടവിലാണ്.
കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ ജയിലിൽ അടച്ചത്. വിൽസൺസ് ഹോസ്പിറ്റൽ സ്കൂളുമായുള്ള തർക്കത്തിൽ എനോക്ക് തുടർച്ചയായി കോടതി ഉത്തരവുകൾ ലംഘിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്. ശമ്പളം സ്കൂളിന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post

