ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ വില വർധിക്കുന്നതായി പോലീസ്. സമീപ വർഷങ്ങളിൽ വ്യാപകമായി കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തതാണ് വില വർധനവിന് കാരണം ആയത്. അതേസമയം കൊക്കെയ്ൻ മറ്റ് രാസവസ്തുക്കളുമായി കലർത്തിയും നേർപ്പിച്ചുമാണ് ഡീലർമാരുടെ വിൽപ്പന. പബ്ബുകളിൽ നിന്നും രാസവസ്തുക്കൾ കലർന്ന കൊക്കെയ്ൻ ശേഖരം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
2023 ൽ എംവി മാത്യു കപ്പലിൽ നിന്നും 157 മില്യൺ യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇത് കൊക്കെയ്നിന്റെ വില ഉയരാൻ കാരണമായതായി ഗാർഡ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയുടെ തലവനായ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് സീമസ് ബോളണ്ട് വിലയിരുത്തുന്നു. ഇതിന് ശേഷം ഒരു കിലോ കൊക്കെയ്നിന്റെ വില 25,000 യൂറോയിൽ നിന്നും 40,000 യൂറോ ആയി ഉയർന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തുടർച്ചയായ പിടികൂടലിനെ തുടർന്ന് മയക്കുമരുന്ന് മാഫിയകൾക്ക് ഐറിഷ് വിപണിയിലെ വിശ്വാസ്യത നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

