ഓഫാലി: ഓഫാലിയിലെ ഗാർഡ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. വേപ്പ് കൈകാര്യം ചെയ്യുന്നതിനിടെ ഏഡെൻഡെറിയിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് സ്റ്റേഷൻ ഒഴിപ്പിച്ച് ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചത്. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച റെയ്ഡിൽ പിടിച്ചെടുത്ത വേപ്പ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു പോലീസ്. ഇതിനിടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. വേപ്പിലെ രാസവസ്തുക്കളാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. സംഭവ സമയം സ്റ്റേഷനിൽ മറ്റ് പോലീസുകാരും ഉണ്ടായിരുന്നു. വേപ്പ് ചോർന്നതാകാം രാസവസ്തുക്കൾ പുറത്തുവരാൻ ഇടയായത്. ഇത് അമിതമായി ശ്വസിച്ചതിലൂടെ രണ്ട് പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.

