ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അസുഖത്തെ തുടർന്ന് ദീർഘനാൾ അവധി എടുക്കുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു. പ്രതിവർഷം 13 ദിവസമാണ് അസുഖത്തെ തുടർന്ന് ഇവർക്ക് നഷ്ടപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. രോഗങ്ങളെ തുടർന്നുള്ള വാർഷിക ചിലവ് 50 മില്യൺ പൗണ്ടായി എന്ന് ഓഡിറ്റർ ജനറൽ ഡോറിനിയ കാർവില്ലെ പറയുന്നു.
കഴിഞ്ഞ വർഷം വകുപ്പിൽ 5,500 ഒഴിവുകളാണ് ഉണ്ടായത്. 2025 ഏപ്രിലിലെ കണക്കുകൾ പ്രകാരം നോർതേൺ അയർലൻഡിലെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം 24,500 ആയിരുന്നു. 1.26 ബില്യൺ പൗണ്ട് ആയിരുന്നു ശമ്പള ബിൽ.
Discussion about this post

