ഡബ്ലിൻ: ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിൽ നിന്നും ഡബ്ലിൻ സിറ്റി കൗൺസിൽ പിൻവാങ്ങുന്നതായി സൂചന. പേര് മാറ്റത്തിൽ എതിർപ്പ് വ്യക്തമാക്കിക്കൊണ്ടുള്ള നിരവധി ഇ-മെയിലുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം ഈ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്നും പിന്മാറാനാണ് സാധ്യത കൂടുതൽ.
കഴിഞ്ഞ വർഷമാണ് പാർക്കിന്റെ പേര് മാറ്റാൻ കൗൺസിൽ തീരുമാനിച്ചത്. ഇസ്രായേലിന്റെ ആറാമത്തെ പ്രസിഡന്റ് ആയിരുന്ന ചൈം ഹെർസോഗിന്റെ പേരിലാണ് പാർക്ക് അറിയപ്പെടുന്നത്. പലസ്തീനിലെ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് പേര് മാറ്റണം എന്ന തരത്തിൽ അഭിപ്രായം ഉയർന്നത്. ഇതോടെ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
Discussion about this post

