ഡബ്ലിൻ: ക്രൈസ്തവ ദോവാലയത്തിൽ നിന്നും പണം തട്ടിയ ജീവനക്കാരന് ജയിൽ ശിക്ഷ. കൗണ്ടി ഡൗൺ സ്വദേശിയായ ഏണസ്റ്റ് റെഡ്ഡിക് ആണ് അറസ്റ്റിലായത്. നാല് ലക്ഷം യൂറോ ആയിരുന്നു ഇയാൾ വിവിധ തവണകളായി ദേവാലയത്തിൽ നിന്നും തട്ടിയെടുത്തത്.
ലിസ്ബേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ ആയിരുന്നു തട്ടിപ്പ് നടന്നത്. ഇവിടുത്തെ ട്രഷറർ ആയിരുന്നു റെഡ്ഡിക്. 10 വർഷക്കാലമായി ഇവിടെ സേവനം അനുഷ്ടിച്ച ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ഇവിടെ നിന്നും പണം തട്ടുകയായിരുന്നു.
സാധാരണക്കാർ ഉൾപ്പെടെ ദേവാലയത്തിന് നൽകുന്ന സംഭാവനയായിരുന്നു ഇയാൾ തട്ടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്കാണ് ഇയാൾക്ക് ജയിൽ ശിക്ഷ നൽകിയിട്ടുള്ളത്.
Discussion about this post

