ഡബ്ലിൻ: ക്രിസ്തുമസ് പ്രമാണിച്ച് അയർലൻഡിൽ കൂടുതൽ ഡാർട്ട് നൈറ്റ് ട്രെയിൻ സേവനം. ഈ വാരാന്ത്യം മുതൽ അധിക സർവ്വീസുകൾ ആരംഭിക്കും. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ യാത്രകൾ വർധിക്കുന്ന സാഹചര്യത്തിലാണ് റെയിൽ ഐറാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസിന് മുൻപായി ഡാർട്ട്, കമ്മ്യൂട്ടർ ട്രെയിൻ ഷെഡ്യൂളുകൾ നീട്ടിയിട്ടുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് രാത്രി വൈകിയുള്ള സർവ്വീസ്. ഡബ്ലിൻ, മെയ്നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവ്വീസുകളാണ് വർധിപ്പിച്ചത്.
Discussion about this post

