ഡബ്ലിൻ: സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ക്രിസ്തുമസ് ബോണസ് ഇന്ന് മുതൽ ലഭിച്ച് തുടങ്ങും. 1.5 മില്യൺ ആളുകളാണ് ബോണസിന്റെ ഗുണഭോക്താക്കൾ. പെൻഷൻകാർ, ഒറ്റപ്പെട്ട രക്ഷിതാക്കൾ, വികലാംഗർ തുടങ്ങിയവർ ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നവരിൽ ഉൾപ്പെടുന്നു.
370 മില്യൺ യൂറോയാണ് ബോണസ് ഇനത്തിൽ ഇക്കുറി നൽകുന്നത്. പെൻഷനും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്ന ദിവസങ്ങളിൽ തന്നെ അർഹർക്ക് ബോണസും കൈപ്പറ്റാം. സാമൂഹിക സംരക്ഷണ മന്ത്രി ഡാര കാലിയറി ആണ് ഇക്കാര്യം അറിയിച്ചത്. ബോണസ് തുകയുപയോഗിച്ച് ക്രിസ്തുമസിന് മുൻപ് ഷോപ്പിംഗ് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവകാലത്തെ ഷോപ്പിംഗ് പ്രാദേശിക സമ്പദ്വ്യവസ്ഥയെയും പ്രാദേശിക സമൂഹത്തെയും ബിസിനസുകളെയും പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

