ഡബ്ലിൻ: ചൈനയിലേക്കുള്ള ഐറിഷ് ബീഫ് കയറ്റുമതി പുന:രാരംഭിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ ഇത് പ്രധാനവും നിർണായകവും ആണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റുമായുള്ള മീഹോൾ മാർട്ടിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഐറിഷ് ബീഫിനായി ചൈന വിപണി തുറന്നത്.
ഐറിഷ് ബീഫിനായി ചൈനീസ് വിപണി വീണ്ടും തുറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ ഏറെ പ്രധാനപ്പെട്ടതും നിർണായകവും ആണ്. നമ്മുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ‘ദൃഢത’ യിലുള്ള ആത്മവിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു.
Discussion about this post

