വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്നും വീണ കുട്ടികൾക്ക് പരിക്ക്. രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. ഏഴ് വയസ്സുള്ള പെൺകുട്ടിയും മൂന്ന് വയസ്സുള്ള ആൺകുട്ടിയുമാണ് ബാൽക്കണിയിൽ നിന്നും വീണത്. മൗണ്ട് സുയർ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ബ്ലോക്ക് സിയിൽ ആയിരുന്നു സംഭവം. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post

