ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ആൺകുട്ടിയ്ക്ക് ഗുരുതരപരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലെറ്റർകെന്നിയിലേക്ക് പോകുന്ന ആർ245 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ നടക്കുകയായിരുന്നു കുട്ടി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇടിച്ചിട്ടതിന് പിന്നാലെ കാറുകാരൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. മറ്റ് കാൽനടയാത്രികർ ചേർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടി ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
Discussion about this post

