ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പുതിയ ഹൈ സ്പീഡ് ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഡബ്ലിനിലെ വാക്കിംഗ്ടൗണിലാണ് പുതിയ സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ഇനി മുതൽ നഗരത്തിലുള്ളവർക്ക് വാഹനം ചാർജ് ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.
ഇസൊയും എയറും ചേർന്ന് സംയുക്തമായിട്ടാണ് പുതിയ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് സമാനമായ 50 ചാർജിംഗ് സ്റ്റേഷനുകൾ കൂടി സമീപ ഭാവിയിൽ ആരംഭിക്കാനാണ് ഇവരുടെ നീക്കം. അയർലൻഡിൽ നിലവിൽ പെട്രോൾ- ഡീസൽ കാറുകളെക്കാൾ ഡിമാൻഡ് കൂടുതലുള്ളത് ഇവികൾക്കാണ്. ഇത് വിലയിരുത്തിയാണ് പുതിയ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനങ്ങൾ ചാർജ് ചെയ്യാം.

