ലിമെറിക്ക്: അയർലൻഡിൽ വ്യത്യസ്ത റോഡപകടങ്ങളിലായി രണ്ട് മരണം. ലിമെറിക്ക്, മീത്ത് എന്നീ കൗണ്ടികളിലാണ് അപകടങ്ങൾ ഉണ്ടായത്. അപകടത്തിൽ 20 വയസ്സുളള വ്യക്തിയ്ക്കും 50 വയസ്സുള്ള വ്യക്തിയ്ക്കുമാണ് ജീവൻ നഷ്ടമായത്.
ലിമെറിക്കിലുള്ള 20 കാരനാണ് ജീവൻ നഷ്ടമായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലിമെറിക്കിലെ അഡാരെയിൽ ആയിരുന്നു അപകടം ഉണ്ടായത്. മീത്തിൽ 50 കാരൻ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അത്ബോയ്, കൊണാട്ട് സ്ട്രീറ്റിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാറിൽ 50 കാരൻ മാത്രമായിരുന്നു ഉണ്ടായത്.

