ഡബ്ലിൻ: അയർലൻഡിൽ സ്കൂളുകളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആരംഭിച്ച ഹോട്ട്മീൽസ് പദ്ധതി ഫലം കാണുന്നില്ല. ദിവസേന ഭക്ഷണം പാഴായി പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ എല്ലാ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും പോഷകാഹാരം ലഭ്യമാക്കുക ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഹോട്ട്മീൽസ്.
ഏകദേശം 5.5 ലക്ഷം കുട്ടികളെയാണ് പദ്ധതിയ്ക്ക് കീഴിൽ ഉൾപ്പെടുത്തുന്നത്. ഇവർക്ക് ഭക്ഷണത്തിനായി ഏകദേശം 280 മില്യൺ യൂറോയിലേറെ ചിലവഴിക്കേണ്ടതായി വരുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇത്രയും പണം ചിലവിട്ട് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി, ഗുണനിലവാരം, അളവ്, കുട്ടികളുടെ ഇഷ്ടങ്ങൾ എന്നിവ പരിഗണിക്കുന്നില്ല. ഇത് ഭക്ഷണം പാഴായി പോകാൻ കാരണം ആകുന്നു. ഇത് പണത്തിന്റെ പാഴ്ച്ചിലവിലേക്ക് നയിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

