കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീയിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 10.15 ഓടെ ആയിരുന്നു സംഭവം. ഫെയ്ർഹിൽ മേഖലയിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
വീടിന് തീപടർന്നതായി ഫയർഫോഴ്സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഉടനെ തന്നെ വീട്ടുകാരെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി തീ അണയ്ക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തീയിട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

