ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രതികരിച്ച് അയർലൻഡിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ. കുടിയേറ്റ സമൂഹങ്ങൾക്കെതിരെ നടക്കുന്നത് അതിക്രൂരമായ ആക്രമണം ആണെന്ന് അദ്ദേഹം പറഞ്ഞു. വംശീയത ഗുരുതരമായ പാപമാണെന്നും ഇമോൺ മാർട്ടിൻ വ്യക്തമാക്കി. ദിവ്യബലിയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങൾ പലരിലും ഉണ്ടാക്കിയ ഉത്കണ്ഠയെയും ഭയത്തെയും കുറിച്ച് ബോധ്യമുണ്ട്. കഴിഞ്ഞ വളരെ ആഘാതം നിറഞ്ഞത് ആയിരുന്നു. നമ്മുടെ ചരിത്രത്തിന്റെ പ്രധാന സവിശേഷതയാണ് കുടിയേറ്റമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Discussion about this post

