ഡബ്ലിൻ: ഡബ്ലിനിൽ സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. പ്രതിയെ ഇന്ന് രാവിലെ ബ്ലാഞ്ചാർട്സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കും.
16 കാരിയായ ഗ്രേസ് ലിഞ്ചാണ് മരിച്ചത്. ഫിംഗ്ലാസിലെ റാറ്റോത്ത് റോഡിലൂടെ നടക്കുകയായിരുന്ന ലിഞ്ചിനെ പ്രതി ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

