കോർക്ക്: കൗണ്ടി കോർക്കിൽ ഫാമിൽ നിന്നും പശുക്കളെ മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്തു. ഇയാളെ ഇന്ന് മക്രൂം ജില്ലാ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് മോഷണവുമായി ബന്ധപ്പെട്ട് 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്കിബ്ബെറീനിലെ ലേക്ക്ലാൻഡ്സ് പ്രദേശത്തെ ഫാമിൽ നിന്നും 18 കന്നുകാലികളെയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാസം 18 ന് രാത്രിയായിരുന്നു സംഭവം. കർഷകൻ പരാതി നൽകിയതിന് പിന്നാലെ പോലീസും കൃഷിവകുപ്പും അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ വെസ്റ്റ് കോർക്കിലെ ബാലിഡെഹോബ് പ്രദേശത്ത് നിന്ന് തിങ്കളാഴ്ചയാണ് പശുക്കളെ കണ്ടെത്തിയത്.
Discussion about this post

