ഡബ്ലിൻ: പ്രസവശേഷം അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ കേസ് ഒത്തുതീർപ്പായി. സംഭവത്തിൽ എച്ച്എസ്ഇയ്ക്കെതിരെ നിലനിന്നിരുന്ന കേസാണ് ഹൈക്കോടതിയിൽ ഒത്തുതീർപ്പ് ആയത്. ആശുപത്രിയും എച്ച്എസ്ഇയും ക്ഷമാപണം നടത്തുകയായിരുന്നു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നാല് വർഷങ്ങൾക്ക് മുൻപാണ് അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ സംഭവം ഉണ്ടായത്.
മലോവി സ്വദേശിനി കാതറിൻ ഷൈനിനാണ് കുഞ്ഞിനെ മാറി നൽകിയത്. പ്രസവശേഷം അമ്മയും കുഞ്ഞും മൂന്ന് ദിവസം ആശുപത്രിയിൽ കിടന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു കുഞ്ഞിനെയാണ് ഇവർക്ക് ആശുപത്രി അധികൃതർ നൽകിയത്. സംശയം തോന്നിയ യുവതി നെയിംടാഗ് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മാറിപ്പോയതായി വ്യക്തമായത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഇവർ നിയമനടപടിയും സ്വീകരിച്ചു.

