കാർലോ: ഉടമയായ സ്ത്രീയെ പിറ്റ് ബുൾ ആക്രമിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കാർലോയിലെ ജനത. പരിക്കേറ്റ സ്ത്രീയ്ക്കൊപ്പമാണ് തന്റെ ചിന്തകൾ എന്ന് കാർലോ കൗണ്ടി കൗൺസിലിലെ കാത്തോയിർലീച്ച് കെൻ മുർനേൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിദാരുണമായ സംഭവം ആണ് ഉണ്ടായത്. ഇത് പ്രദേശിക സമൂഹത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷ്ഫീൽഡ് എസ്റ്റേറ്റിലെ താമസക്കാരിയായ 50 കാരിയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Discussion about this post

