ഡൗൺ: കാർലിംഗ്ഫോർഡ് ലോഫിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം രാത്രിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു ബോട്ട് മുങ്ങി അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഒരാളെ കോസ്റ്റ്ഗാർഡ് രക്ഷിച്ചിരുന്നു.
മരിച്ചയാളുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഉച്ചയ്ക്ക് ബോട്ടിൽ മത്സ്യബന്ധനത്തിനായി പോയതായിരുന്നു ഇരുവരും. ഇതിനിടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
Discussion about this post

