ഡബ്ലിൻ: ഡബ്ലിനിലെ ലുവാസ് റെഡ് ലൈൻ സർവ്വീസുകൾക്ക് നിയന്ത്രണം. വാരാന്ത്യ ബാങ്ക് അവധി ദിനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളെക്കുറിച്ച് അറിയാൻ യാത്രികർ ലുവാസ് ആപ്പും വെബ്സൈറ്റും സന്ദർശിക്കണമെന്ന് ട്രാൻസ്ഡെവ് അറിയിച്ചു.
ഇന്ന് മുതൽ തിങ്കളാഴ്ചവരെ ആയിരിക്കും റെഡ് ലൈനിലെ നിയന്ത്രണം. ഹ്യൂസ്റ്റണിനും ദി പോയിന്റിനും ഇടയിൽ മാത്രമേ ട്രാമുകൾ ഓടുന്നുള്ളൂ. ടാല/സാഗാർട്ടിനും ഹ്യൂസ്റ്റണിനും ഇടയിൽ ട്രാം സർവീസില്ല. ഇവിടെ പകരമായി ഓരോ 15 മിനിറ്റിലും ബസ് സർവ്വീസുകൾ ഉണ്ടായിരിക്കും.
Discussion about this post

