ഡബ്ലിൻ: നിലവിലെ സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ അയർലൻഡിന് ശേഷിയുണ്ടെന്ന് വ്യക്തമാക്കി പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെവിൻ ടിമോണി. നിലവിലെ പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ബഫർ ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അയർലൻഡിൽ ഊർജ്ജ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഐറിഷ് ജനതയ്ക്ക് വലിയ ആശ്വാസമാണ്. പണപ്പെരുപ്പം ഐറിഷ് ഉപഭോക്താക്കളെ ബാധിക്കുമെങ്കിലും ഗാർഹിക ബാലൻസ് ഷീറ്റുകൾ ശക്തമാണ്. ഇത് പ്രത്യാഘാതങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം മറ്റ് സാമ്പത്തികവിദഗ്ധരും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു.
Discussion about this post

