ഡബ്ലിൻ: അയർലൻഡിൽ ചൊവ്വാഴ്ച വരെ മഴയും തണുപ്പുള്ള കാലാവസ്ഥ തുടരും. കാർലോ വെതറിലെ കാലാവസ്ഥാ വിദഗ്ധനായ അലൻ ഒ റെയ്ലിയാണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്. മഴയ്ക്കും അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിക്കുന്നു.
അന്തരീക്ഷ താപനിലയിൽ വലിയ കുറവായിരിക്കും ഉണ്ടാകുക. പകൽ സമയങ്ങളിൽ പോലും അന്തരീക്ഷ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെ ആയിരിക്കും. രാത്രിയിൽ കൊടുംതണുപ്പ് ആയിരിക്കും അനുഭവപ്പെടുക. ചൊവ്വാഴ്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടേക്കും.
Discussion about this post

