ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂങ്കാവ് സ്വദേശി കൊച്ചീകാരൻ വീട്ടിൽ അജോയുടെ മകൾ എസ്തർ (15) ആണ് മരിച്ചത്.
പുലർച്ചെ, ട്യൂഷന് പോകാത്തതിന് എസ്തറിനെ അച്ഛൻ ശകാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടതായിരുന്നു എസ്തർ. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.
Discussion about this post

