ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമനും മരിച്ചു. കിൽകീൽ പ്രദേശത്ത് നിന്നുള്ള കാവോയിംഗ്ഹിൻ ടെഗാർട്ട് ആണ് മരിച്ചത്. 28 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.
ഈ മാസം 15 ന് ഡൗൺപാട്രിക്കിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ബാലിഡുഗൻ റോഡിൽ ഫോക്സ്വാഗൺ ബോറയും ടൊയോട്ട അവെൻസിസും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ 21 വയസ്സുള്ള റയാൻ കണ്ണിംഗ്ഹാം മരിച്ചിരുന്നു.
അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

