ക്ലെയർ: കൗണ്ടി ക്ലെയറിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
1,15,000 യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രദേശത്തെ വീടുകളിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പരിശോധനയിൽ 5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതിന് വിപണിയിൽ 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് പിന്നാലെ മറ്റൊരു വീട്ടിൽ കൂടി പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും 15,000 യൂറോയുടെ കഞ്ചാവും പിടിച്ചെടുത്തു.

