ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ ശമ്പളം സ്കൂളിന് കൈമാറണമെന്ന് ഉത്തരവിട്ട് കോടതി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളിന് നൽകേണ്ട നഷ്ടപരിഹാരം പൂർണമായി നൽകുന്നതുവരെ ശമ്പളം കൈമാറാനാണ് നിർദ്ദേശം.
അദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിനാണ് പണം കൈമാറേണ്ടത്. സ്കൂളിൽ അതിക്രമിച്ച് കടന്നതിന് കോടതി എനോക്ക് ബർക്കിനോട് 15,000 യൂറോ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇത് ലംഘിച്ചു. ഇതിന് പുറമേ കോടതി ഉത്തരവ് ലംഘിച്ച് നിരവധി തവണ അദ്ദേഹം സ്കൂളിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. 15,000 യൂറോ അടച്ച് തീരുന്നതുവരെ ശമ്പളം സ്കൂളിന് കൈമാറണം എന്നാണ് ജസ്റ്റിസ് ബ്രയാൻ ക്രെഗറിന്റെ ഉത്തരവ്.
Discussion about this post

